Kerala Bank Award
കേരള ബാങ്കിന്റെ ജില്ലയിലെ മികച്ച രണ്ടാമത്തെ ബാങ്കിനുള്ള അവാർഡ് 25000.00 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു.
Welcome : Varappetty Service Co-operative Bank
കേരള ബാങ്കിന്റെ ജില്ലയിലെ മികച്ച രണ്ടാമത്തെ ബാങ്കിനുള്ള അവാർഡ് 25000.00 രൂപയും പ്രശസ്തി പത്രവും ഏറ്റുവാങ്ങുന്നു.
ശതാബ്‌ദി ആഘോഷനിറവിൽ വാരപ്പെട്ടി സർവീസ് സഹകരണ ബാങ്കിന് പുരസ്‌കാരം. 2022-2023 സാമ്പത്തിക വർഷത്തെ എറണാകുളം ജില്ലയിലെ മികച്ച സഹകരണ ബാങ്ക് ആയി വാരപ്പെട്ടി ബാങ്കിനെ തിരഞ്ഞെടുത്തു. 71-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിലെ ചടങ്ങിൽ പുരസ്‌കാരം സമ്മാനിച്ചു.
ഗുണമേൻമയുള്ള ഉൽപ്പന്നങ്ങളെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ കേരള വ്യവസായ വകുപ്പ് കഴിഞ്ഞ ഒരു വർഷക്കാലമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്ക് ശേഷം കേരളത്തിൽ നിന്നും വെളിച്ചെണ്ണ നിർമ്മിക്കുന്ന 6 സ്ഥാപനങ്ങൾക്ക് കേരളാ ബ്രാന്റ് സമ്മാനി ച്ചു. തിരുവനന്തപുരത്ത് വച്ചു നടന്ന ചടങ്ങിൽ വാരപെട്ടി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ A.S ബാലകൃഷ്ണൻ കേരളാ ബ്രാൻഡ് സർട്ടിഫിക്കറ്റ് ബഹു. വ്യവസായവകുപ്പ് മന്ത്രി P രാജീവിൽ നിന്നും ഏറ്റുവാങ്ങുന്നു
വയനാട് പുനരധിവാസത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് കൈമാറി. ബാങ്ക് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സർക്കാരിന് വേണ്ടി കോതമംഗലം MLA ശ്രീ.ആന്റണി ജോൺ ബാങ്ക് പ്രസിഡന്റ് A S ബാലകൃഷ്ണനിൽ നിന്നും ചെക്ക് ഏറ്റു വാങ്ങി. ചടങ്ങിൽ ബാങ്ക് സെക്രട്ടറി T R സുനിൽ, ബോർഡ് മെമ്പർ മാരായ T N അശോകൻ, E M അജാസ്,M V ജോയി, ഷിബു വർക്കി, അജിത സുരേന്ദ്രൻ, ജീവനക്കാർ എന്നിവർ പങ്കെടുത്തു.
കർക്കിടക കിറ്റ് വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ AS ബാലകൃഷ്ണൻ നിർവഹിക്കുന്നു.
പരിസ്ഥിതി ദിനത്തിൽ ബാങ്ക് നൽകിയ പ്ലാവിൻ തൈകളുടെ വിതരണ ഉദ്ഘാടനം ബാങ്ക് പ്രസിഡന്റ് ശ്രീ AS ബാലകൃഷ്ണൻ നിർവഹിക്കുന്നു.